കാത്തിരിപ്പിൻ കനലിൽ ഞാൻ ഉരുകി
കാലത്തിൻ കൈകളിൽ തനിച്ചായി
ഉറങ്ങാതെ നീ കണ്ണിൽ ദീപമായി
സിരയിൽ എന്നും നിൻ ഓർമയുമായി
മനസ്സിന്റെ കോണിൽ വിങ്ങലായി
നിന്നിലേക്കണയാൻ വഴി അറിയാതെ
വിരഹത്തിൻ തീച്ചൂളയിൽ ഏകനായി
ഞാൻ അറിയാതവൾ നടന്നകന്നു തിരിഞ്ഞു നോക്കാതെ !